തൃശൂർ: മലയാളി അത്‌ലറ്റ് ജിൻസി ഫിലിപ്പിന് ധ്യാൻ ചന്ദ് പുരസ്‌കാരം ലഭിക്കുമ്പോൾ തൃശൂരിനും അഭിമാനിക്കാം. തൃശൂർ സ്വദേശി കൂടിയായ അത്‌ലറ്റ് ഒളിമ്പ്യൻ രാമചന്ദ്രന്റെ ഭാര്യയാണ് ജിൻസി. തൃപ്രയാറാണ് രാമചന്ദ്രന്റെ വീട്. 2003ലായിരുന്നു ഇരുവരുടെയും വിവാഹം. ഒളിംപിക്‌സിലും ഏഷ്യൻ ഗെയിംസിലും ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ജോലി സംബന്ധമായ കാരണങ്ങളാൽ രണ്ടു പേരും തിരുവനന്തപുരത്താണ് താമസം. കോളേജ് പഠന കാലത്ത് തന്നെ ജിൻസി കെ. പി തോമസ് മാഷിന്റെ ശിഷ്യയാണ്. പ്രീഡിഗ്രിക്ക് കോരുത്തോട് സ്‌കൂളിൽ നിന്ന് ജിൻസിയെത്തിയത് തൃശൂർ വിമല കോളേജിലാണ്. അന്ന് രാമചന്ദ്രൻ നാട്ടിക എസ്. എൻ. കോളേജ്, കേരളവർമ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഇരുവരും സർവകലാശാല മീറ്റുകളിൽ പങ്കെടുത്തിരുന്നു. 2002 ഏഷ്യൻ ഗെയിംസ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് രാമചന്ദ്രൻ ജിൻസയോട് പ്രണയാഭ്യർത്ഥനാന നടത്തിയത്. ഒടുവിൽ 2003 ൽ ജിൻസി തൃശൂരിന്റെ മരുമകളായി.
.......
ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. കിട്ടിയതിൽ ഏറെ സന്തോഷം. തൃശൂരിനും കൂടിയുള്ളതാണ് ഈ പുരസ്‌കാരം' .
ജിൻസി