കാഞ്ഞാണി: കൊവിഡ് 19 മൂലം കേരളത്തിൽ മദ്യഷാപ്പുകളുടെ പ്രവർത്തന സമയം കുറച്ചതിന്റെ ഭാഗമായി കള്ളുഷാപ്പുകളുടെ സമയപരിധി രാവിലെ 9 മുതൽ രാതി 7വരെയായി കുറച്ചതിനാൽ കള്ളുവ്യവസായം രൂക്ഷമായ പ്രതിസന്ധിയിലാണ്. അതിനാൽ കള്ളുഷാപ്പുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8വരെയായി തന്നെ നിലനിറുത്തണമെന്ന് മുഖ്യമന്ത്രിയോടും എക്‌സൈസ് വകുപ്പു മന്ത്രിയോടും ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റി വർക്കിംഗ് പ്രസിഡന്റും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ കെ.കെ. പ്രകാശൻ ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ബാറുകളിൽ വിദേശമദ്യം വിൽക്കുന്നതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.