തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷൻ തീരദേശ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് കൊവിഡ് ബാരിയർ വിതരണം ചെയ്തു.
ജില്ലയിലെ വിവിധ മേഖലകളിലായി ഘട്ടം ഘട്ടമായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ നിർവഹിച്ചു. വലപ്പാട് കുരിശുപള്ളി മുതൽ കോതകുളം വരെ അമ്പതോളം ഓട്ടോ തൊഴിലാളികൾക്കാണ് കൊവിഡ് ബാരിയർ നൽകിയത്. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി ദാസ്, മഹിമ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്ററിലെ ചീഫ് കൗൺസിലർ ജസ്റ്റിൻ ജോസഫ്, സുഭാഷ് രവി , ശില്പ ട്രീസാസെബാസ്റ്റ്യൻ, ശ്രുതി ബിബിൻ എന്നിവർ പങ്കെടുത്തു..