കയ്പമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിഞ്ഞനം എസ്.എൻ.സ്മാരകം യു.പി സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. 50 ശതമാനം സർക്കാരും 50 ശതമാനം മാനേജ്‌മെന്റും ചേർന്നാണ് ചാലഞ്ച് ഫണ്ട് നടപ്പിലാക്കുന്നത്. 64 ലക്ഷം രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സി.കെ. ഗിരിജ, പി.ടി.എ പ്രസിസന്റ് കെ.പി. ഷാജി, വലപ്പാട് എഡ്യുക്കേഷണൽ സുപ്രണ്ട് ജസ്റ്റിൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ.പി.എസ്. ശ്രീജിത്ത്, പി.ആർ. സുജീവ്, പി.ആർ. സജീവ്, പ്രധാനാദ്ധ്യാപിക സി.ടി. സംഗീത എന്നിവർ സംസാരിച്ചു.