കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ നാലു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ജോലി ചെയ്തിരുന്ന വ്യക്തിയിലൂടെയാണ് സമ്പർക്ക വ്യാപനം. പത്തായക്കാട് സ്വദേശി (54), കാര സ്വദേശികളായ പുരുഷൻ (28), പുരുഷൻ (42), പുരുഷൻ (51) തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഒരു സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചിരുന്നു.

പഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന ജാഗ്രതാ നിർദ്ദേശം ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ് അറിയിച്ചു.