viyyur-jail

തൃശൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുകയും ദേശീയ ഗാനാലാപനം നടക്കുമ്പോൾ ബഹളം വയ്ക്കുകയും ചെയ്തതിനെ തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ 11 തടവുകാർക്കെതിരെ നടപടി. ജയിലിനുള്ളിലെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ബന്ധുക്കൾക്ക് ഫോൺ ചെയ്യാനുള്ള സൗകര്യവും കാന്റീൻ സൗകര്യവും തടഞ്ഞിട്ടുണ്ട്.

ഐ.എസ്.ഐ റിക്രൂട്ട്‌മെന്റ് കേസ്, കനകമല ഗൂഢാലോചന കേസ്, കളമശേരി ബസ് കത്തിക്കൽ കേസ്, മാവോയിസ്റ്റ് കേസ് എന്നീ സംഭവങ്ങളിലെ 11 തടവുകാർക്കെതിരെയാണ് നടപടി. സംഭവം നടന്ന ഉടനെ തടവുകാരോട് വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി നൽകിയില്ല. തടവുകാർ നടത്തിയ അച്ചടക്കലംഘനം എൻ.ഐ.എ കോടതിക്കും ജയിൽ ഡി.ജി.പിക്കും ജയിൽ അധികൃതർ റിപ്പോർട്ടായി നൽകിയിട്ടുണ്ട്.