 
ചാവക്കാട്: വാദ്യമേളങ്ങളും ശബ്ദഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായി ഗണേശോത്സവം സംഘടിപ്പിച്ചു. ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചാവക്കാട് ബ്ലാങ്ങാട് ദ്വാരക വിനായക തീരത്ത് ഗണേശോത്സവം ആഘോഷിച്ചു. നാഗയക്ഷി ഗണേശോത്സവ കമ്മിറ്റി, ദ്വാരക സേവാ സമിതി അംഗങ്ങളും, ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളും പങ്കാളികളായി. വിനായക തീരത്ത് നിമഞ്ജനം നടത്തി. ടി.വി. ശ്രീനിവാസൻ, മുരളി, ഗണേഷ് ശിവജി, കരിമ്പുള്ളി പ്രകാശൻ, സുന്ദരൻ, വത്സലൻ, ജ്യോതി, പുഷ്പ പ്രസാദ്, കെ.എം. ഉണ്ണികൃഷ്ണൻ, പ്രതീപ് ശിവജി എന്നിവർ നേതൃത്വം നൽകി.