ചേലക്കര: ചേലക്കര ജി.എൽ.പി സ്‌കൂളിന്റെ ജീർണിച്ച കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് തുടക്കം. 1.85 കോടി രൂപയാണ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണ ചെലവ്. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ആർ. പ്രദീപ് എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിച്ചു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ മുഖ്യാതിഥിയായി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അച്ചൻകുഞ്ഞ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൈനബ ഇക്ബാൽ, വാർഡ് മെമ്പർ ബിനി വിനോദ്, പി.ടി.എ പ്രസിഡന്റ് കെ.എം. സേതുമാധവൻ, ചേലക്കര ജി.എൽ.പി പ്രധാനദ്ധ്യാപിക വനജ കുമാരി, ബി.പി.ഒ യൂസഫ്, ചേലക്കര എസ്.എം.ടി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുലൈമാൻ , ബർജി ലാൽ തുടങ്ങിയവർ സന്നിഹിതരായി.