പുതുക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ പുതുക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനും ചെങ്ങാലൂർ സെന്റ് മേരീസ് സ്‌കൂളിനും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ടി.എൻ. പ്രതാപൻ എം.പിയുടെ എംപീസ് വിദ്യാഭ്യാസ അവാർഡ് എം.പിയുടെ പ്രതിനിധി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജു കാളിയേങ്കര സ്‌കൂളുകളിലെത്തി പ്രധാന അദ്ധ്യാപകർക്ക് കൈമാറി. ഡി.സി.സി സെക്രട്ടറി സെബി കൊടിയനും സന്നിഹിതനായിരുന്നു.