തൃശൂർ: ജില്ലയിൽ ഇന്ന് 179 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കനുസരിച്ച് ജില്ലയിലെ ഏറ്റവും ഉയർന്ന രോഗബാധയാണ് ഇത്. രോഗബാധയുടെ കാര്യത്തിൽ ഗുരുതരമായ സാഹചര്യമാണ് ജില്ലയിലുള്ളത്. രോഗ ഉറവിടമറിയാത്തവരുടെ എണ്ണം 32 ആണ്.
അമല ക്ലസ്റ്റർ (സമ്പർക്കം) 28
നടവരമ്പ് ക്ലസ്റ്റർ (സമ്പർക്കം) 6
മറ്റ് സമ്പർക്കം 67
ചാലക്കുടി ക്ലസ്റ്റർ (സമ്പർക്കം) 10
ആരോഗ്യപ്രവർത്തകർ 9
ഫ്രണ്ട് ലൈൻ വർകർ 4
വിദേശത്തു നിന്നെത്തിയവർ 7
ഇരിങ്ങാലക്കുട ക്ലസ്റ്റർ ( റിലയൻസ് –സമ്പർക്കം) 3
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 13
ഉറവിടമറിയാത്തവർ 32
1400 ബെഡുകളോടെ ലുലു
കൊവിഡ് സെന്റർ സജ്ജമാകുന്നു
തൃപ്രയാർ: 1400 ബെഡുകളോട് കൂടി കേരളത്തിന് തന്നെ മാത്യകയായി നാട്ടികയിൽ ലുലു കൊവിഡ് സെന്റർ സജ്ജമാവുന്നു. സെന്ററിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. ബെഡുകളും, കിടക്കയും ആവശ്യത്തിന് മരുന്ന്, പി.പി.ഇ കിറ്റ്, ചെയർ, ട്രോളി മുതലായവ കെ.എം.എസ്.സി.എല്ലിൽ നിന്നും ഇവിടെയെത്തിച്ചിട്ടുണ്ട്.
വാട്ടർ കണക്ഷൻ, വൈദ്യുതി, മാലിന്യ സംസ്കരണത്തിനായുള്ള സംവിധാനം എല്ലാം ഒരുക്കിയിട്ടുണ്ട്. സെന്ററിന്റെ ഭരണച്ചുമതല തളിക്കുളം ബ്ളോക്ക് പഞ്ചായത്തിനാണ്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. എം.ആർ സുഭാഷിണി ചെയർപേഴ്സണാണ്. സി.എച്ച്.സി സൂപ്രണ്ട് ഡോ. പി.കെ രാധാകൃഷ്ണനെ അഡ്മിൻ ഓഫീസറായും ബി.ഡി.ഒ സി.കെ സംഗീതിനെ നോഡൽ ഓഫീസറായും നിയമിച്ചു. 26 ന് കൊവിഡ് സെന്റർ തുറന്നു പ്രവർത്തനമാരംഭിക്കും.