തൃശൂർ: ആഗസ്റ്റ് രണ്ടാം പകുതിക്ക് സമാനമായി സെപ്തംബറിലും മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനം വരൾച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. എന്നാൽ കഴിഞ്ഞ വർഷത്തിന് സമാനമായി തുലാവർഷം പെയ്താൽ കാര്യങ്ങൾ അനുഗുണമായേക്കും. ഈ മാസം 11 മുതൽ 23 വരെ രണ്ട് ആഴ്ച സംസ്ഥാനത്ത് ലഭിച്ചത് 74 മില്ലിമീറ്റർ മഴയാണ്. 89 മില്ലിമീറ്റർ മഴയുടെ കുറവാണ് സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നത്.
ചില ദിവസങ്ങളിൽ നേരിയ മഴ മാത്രമാണുള്ളത്. കഴിഞ്ഞ രണ്ട് വർഷം പ്രളയം ബാധിച്ച ഈ ദിവസങ്ങളിൽ, ഇപ്പോൾ ചൂടാണ്. വരണ്ട കാലാവസ്ഥയാണ് എങ്ങും. ഇടയ്ക്ക് വല്ലപ്പോഴും ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് മഴ. തെളിഞ്ഞ ആകാശമായതിനാൽ വെയിൽ കനക്കുന്നുമുണ്ട്. അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടുന്നു. മൺസൂണിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസമാണ് സെപ്തംബർ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയത്തിന് പിന്നാലെ സെപ്തംബറിൽ മഴ ലഭിച്ചിരുന്നില്ല. എന്നാൽ മൂന്ന്, നാല് ആഴ്ചകളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ ലഭിച്ച ചരിത്രവുമുണ്ട്.
നാല് ദിവസത്തിൽ ലഭിച്ചത് അഞ്ചിരട്ടി മഴ
11ന് മുമ്പ് നാലു ദിവസങ്ങളിൽ മാത്രം ലഭിച്ചത് അഞ്ചിരട്ടി മഴ. ആഗസ്റ്റ് ഏഴ് മുതൽ 10 വരെ ലഭിച്ചത് 287 മില്ലിമീറ്റർ മഴയാണ്. ഈ മഴയുടെ പിൻബലത്തിൽ കേരളത്തിന് ശരാശരി മഴ ലഭിച്ചു. ആഗസ്റ്റ് ആറിന് 15 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഈ മാസം പത്തിന് മൂന്ന് ജില്ലകളിൽ അധികമഴയും ലഭിച്ചു.
ഞായറാഴ്ചയുണ്ടായ ന്യൂനമർദ്ദത്തിന്റെ ബലത്തിൽ തരക്കേടില്ലാത്ത മഴ കേരളത്തിൽ ലഭിക്കുന്നുണ്ട്. അടുത്ത ആഴ്ച്ചയും വെയിൽ തന്നെയായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
ലഭിച്ച മഴ
ലഭിക്കേണ്ടത് 1707 മി.മീ
ലഭിച്ചത് 1618 മി.മീ
തൃശൂർ 25 ശതമാനം കുറവ്
മഴക്കമ്മിയിൽ 2ാം സ്ഥാനം
ശതമാനത്തിൽ 25 %
വയനാട്
28 %