തൃശൂർ: കോർപറേഷൻ ഒല്ലൂക്കരയിൽ നിർമ്മാണം പൂർത്തീകരിച്ച ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ മേയർ അജിത ജയരാജന്റെ അദ്ധ്യക്ഷതയിൽ മന്ത്രി സി. രവീന്ദ്രനാഥ് നാടിന് സമർപ്പിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.എൽ. റോസി, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർ സതീഷ് ചന്ദ്രൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ എന്നിവർ സന്നിഹിതരായിരുന്നു.