തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറ ഇന്ന് ആഘോഷിക്കും. രാവിലെ 6.30 മുതൽ 7.30 വരെയാണ് ഇല്ലം നിറ നടക്കുക. കതിർപൂജയ്ക്ക് ക്ഷേത്രം മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിലെ ദർശനസമയവും വർദ്ധിപ്പിച്ചു. രാവിലെ 7 മുതൽ 11.30 വരെയും വൈകീട്ട് 5 മുതൽ 6.30 വരെയുമാണ് ദർശനസമയം.