ചാവക്കാട്: മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇല്ലം നിറ ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഉണ്ടായി. പൂജിച്ച നെൽക്കതിരുകൾ ക്ഷേത്രം മേൽശാന്തി ബൈജു ഭക്തർക്ക് വിതരണം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, സെക്രട്ടറി രാമി അഭിമന്യു, ട്രഷറർ ആർ.കെ. പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.