പുതുക്കാട്: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലും പ്രതിഷേധിച്ച് സി.പി.എം സത്യഗ്രഹം നടത്തി. പുതുക്കാട് ഏരിയ കമ്മിറ്റി ഓഫീസിൽ നടത്തിയ സത്യഗ്രഹത്തിൽ ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ, കെ.ജെ. ഡിക്‌സൺ, അഡ്വ. അൽജോ പുളിക്കൽ എന്നിവർ പങ്കെടുത്തു.

കൊടകര ഏരിയയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളും പാർട്ടി ഓഫീസുകളുമാണ് സമരവേദിയായത്. മറ്റത്തൂർ കൊടകര, പറപ്പൂക്കര, പുതുക്കാട്, അളഗപ്പനഗർ, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളിലായി 7100 കേന്ദ്രങ്ങളിൽ സത്യഗ്രഹ സമരം നടന്നു. പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും നൂറുകണക്കിന് പ്രവർത്തകർ സത്യഗ്രഹത്തിൽ പങ്കെടുത്തു.