kadappuram-panchayath
വിത്തിറക്കൽ പരിപാടി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ സുനാമി കോളനിക്കടുത്ത് കരനെൽക്കൃഷി വിത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ഓവർസീയർ നാദിയ, എ.ഡി.എസ് ഭാരവാഹികളായ പി.എം. ആമിനു, ആർ.വി. താഹിറ, തൊഴിലുറപ്പ് തൊഴിലാളികളായ ശിവദാസൻ, ഹനീഫ, അമ്മിണി, പുഷ്പ തുടങ്ങിയവർ പ്രസംഗിച്ചു. തരിശു ഭൂമി കൃഷി യോഗ്യമാക്കുന്ന പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് ഞാറ്റ് പാട്ടിന്റെ അകമ്പടിയോടെ ഒരേക്കറിൽ വിത്തിറക്കിയത്. തുടർന്ന് ഓണപാട്ടുകളും ഓണസദ്യയും ഉണ്ടായിരിന്നു.