ചാവക്കാട്: റോഡരികിലെ വൻമരം ചരക്ക് വണ്ടിയുടെ മുകളിൽ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഒരുമനയൂർ മൂന്നാം കല്ല് പാലത്തിനടുത്ത് വട്ടേക്കാട് മൊയ്തുണ്ണി ഹാജി റോഡരികിൽ നിന്ന മരമാണ് വീണത്. ബലക്ഷയം സംഭവിച്ച റോഡരികിലെ മരങ്ങൾ വെട്ടിമാറ്റണമെന്ന് ജനപ്രതിനിധികൾ അടക്കം പലരും ജലസേചന വകുപ്പിനോട് ആവശ്യപെട്ടിരുന്നെങ്കിലും ചെയ്തിരുന്നില്ല. ഇതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.