തൃശൂർ: 116 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ആയിരത്തിന് തൊട്ടടുത്തെത്തി. 955 പേർ ചികിത്സയിലുള്ളപ്പോൾ 70 പേർ ഇന്ന് മാത്രം രോഗമുക്തരായി. തൃശൂര്‍ സ്വദേശികളായ 41 പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 89 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗ ഉറവിടമറിയില്ല. ആരോഗ്യപ്രവർത്തകർ 03, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 03, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 70
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ- സി.ടി.എം.ജി കാവ് 43
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 39
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 30
കില ബ്ലോക്ക് 1 തൃശൂർ 78
കില ബ്ലോക്ക് 2 തൃശൂർ 72
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ 140
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ 87
സി.എഫ്.എൽ.ടി.സി കൊരട്ടി 56
അമല ഹോസ്പിറ്റൽ 93
..............
3,177
രോഗം സ്ഥിരീകരിച്ചവർ
2193
രോഗമുക്തരായവർ
പുതിയ കണ്ടെയ്ൻമെൻ്റ്സോണുകൾ
തൃശൂർ: വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 06, പറപ്പൂക്കര വാർഡ് 06 ( കരോട്ട് ഭഗവതി ടെമ്പിൾ മുതൽ പന്തല്ലൂരിൻ്റെയും മറ്റത്തൂർകുന്നിൻ്റെയും അതിർത്തി പങ്കിടുന്ന ഭാഗം വരെ), അവണൂർ വാർഡ് 03 ( വരടി യം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വളപ്പായ ബ്രാഞ്ചിന് എതിർവശത്തുള്ള ഇടവഴി), എറിയാട് വാർഡ് 20 (ലൈറ്റ് ഹൗസ് ജംഗ്ഷന് പടിഞ്ഞാറുവശം 49 ാം നമ്പർ അങ്കണവാടി വരെയും ബഹറിൻ റോഡിന് വടക്കുവശം ഉള്ള പ്രദേശം ഉൾക്കൊള്ളുന്ന ഭാഗം ), തളിക്കുളം വാർഡ് 01, 02, 03, 04, 05, 14, 15, 16, കടങ്ങോട് വാർഡ് 12, കണ്ടാണശ്ശേരി വാർഡ് 07, കൈപറമ്പ് വാർഡ് 10 ( കരുവാൻ പടി അമ്പലം വഴി), താന്ന്യം വാർഡ് 17, 18, ശ്രീനാരായണപുരം വാർഡ് 17 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി.