തൃശൂർ: കോർപറേഷൻ ഐ.എച്ച്.എസ്.ഡി.പി പദ്ധതി പ്രകാരം ഭൂരഹിതരുടെ പുനരധിവാസത്തിനായി നിർമ്മിച്ച മാറ്റാമ്പുറത്തെ ഫ്‌ളാറ്റുകളുടെ താക്കോൽ മേയർ അജിത ജയരാജൻ കൈമാറി 120 ഫ്‌ളാറ്റുകളാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 6 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 58 ഫ്‌ളാറ്റുകൾ നിർമ്മാണഘട്ടത്തിൽ തന്നെ അർഹതപ്പെട്ടവർക്ക് കൈമാറിയിരുന്നു. ശേഷിക്കുന്നവ അർഹതപ്പെട്ടവരിൽ നിന്ന് അസ്സൽ രേഖകൾ ഹാജരാക്കിയവർക്ക് ഡി.പി.ആർ അനുസരിച്ചാണ് താക്കോൽ കൈമാറുന്നത്. ഡെപ്യൂട്ടി മേയർ റാഫി ജോസ്, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത ജയരാജൻ, കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവർ സന്നിഹിതരായി.