ചേലക്കര: എസൻസ് ഓഫ് ഇന്ത്യ പദ്ധതിയിൽ പൈതൃക തൊഴിലാളികളായ വിശ്വകർമ്മജരുടെ കുലത്തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ ടി. ഗോപാലകൃഷ്ണൻ. കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വകർമ്മ ജയന്തി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബി.സി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് ചേലക്കര അദ്ധ്യക്ഷനായി. ഒ.ബി.സി ഭാരവാഹികളായ
കെ.സി. ബാബു, പ്രദീപ് നമ്പ്യാത്ത്, സത്യൻ .കെ.കെ, ബാബു, അജീഷ്, ബാലഗോപാൽ എന്നിവർ പങ്കെടുത്തു.