പാവറട്ടി: പാവറട്ടി പഞ്ചായത്തിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പാവറട്ടി മൂന്നാം വാർഡ് സ്വദേശിയുടെ കുടുംബത്തിലെ ആറ് പേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാലാം വാർഡ് പാവറട്ടി സ്വദേശിയുടെ കുടുംബാംഗത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പാവറട്ടി പഞ്ചായത്തിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പാവറട്ടി പഞ്ചായത്തിൽ മൂന്നു വാർഡുകൾ പൂർണ്ണമായും രണ്ടു വാർഡുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. 3, 4, 6 വാർഡുകൾ പൂർണ്ണമായും 5,14 വാർഡുകൾ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണാക്കി.
അഞ്ചാം വാർഡിൽ ഇറച്ചിക്കട പരിസരം, കണ്ണൻ തൃക്കോവിൽ ക്ഷേത്ര പരിസരം എന്നിവയും 15-ാം വാർഡിൽ ഹാപ്പി നഗർ മുതൽ വെന്മേനാട് ക്ഷേത്രം വരെയുള്ള റോഡ്, ദേവകി സദനം റോഡ് എന്നിവ ഒഴികെയുള്ള ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണാക്കി.
ഒമ്പതാം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.