ചേലക്കര: ചേലക്കര പഞ്ചായത്തിലെ രണ്ടും അഞ്ചും വാർഡുകൾ പൂർണ്ണമായും 21, 22 വാർഡുകളുടെ മുഖാരിക്കുന്ന് മുതൽ പുതുപ്പാലം വരെയുള്ള ഭാഗങ്ങളും കണ്ടയ്ൻമെന്റ് സോണുകളാക്കാൻ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും രണ്ട് പെട്രോൾ പമ്പുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനും തീരുമാനിച്ചു. മൂന്ന് പഞ്ചായത്ത് അംഗങ്ങൾ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പഞ്ചായത്ത് ഓഫീസ് അടച്ചിടാനും തീരുമാനിച്ചു. 25ന് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധന നടത്തുന്നതിന് വേണ്ട നിർദ്ദേശം നൽകി. ചേലക്കര കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്നലെ പഞ്ചായത്തിൽ ആർ.ആർ.ടി യോഗം ചേർന്ന് തീരുമാനം എടുക്കുകയായിരുന്നു.