പാവറട്ടി: അതിപുരാതനമായ എളവള്ളി ചൊവ്വ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് ചിത്രരൂപത്തിൽ ആലേഖനം ചെയ്തിരിക്കുകയാണ് ക്ഷേത്രകഥ. ദേശീയ അവാർഡ് ജേതാവായിരുന്ന എളവള്ളി നാരയണൻ ആചാരിയുടെ മകളും പഞ്ചായത്ത് അംഗം കൂടിയായ ശ്രീലജ ഹരിദാസും സഹോരന്റെ ഭാര്യ പ്രിയ രഞ്ജനും കൂടിയാണ് ചുമർചിത്ര ശൈലിയിൽ ചിത്രങ്ങൾ രചിച്ചിരിക്കുന്നത്.

ചിത്രങ്ങളുടെ നേത്രോന്മീലനചടങ്ങുകൾ ആഗസ്റ്റ് 30ന് രാവിലെ 9.30നും 10നും മദ്ധ്യേ നടക്കും. ശ്രീലജ ഹരിദാസിന്റെ നേതൃത്വത്തിൽ എളവളളി ദുർഗാ ഭഗവതി ക്ഷേത്രം, കുന്നംകുളം കാർത്യായനി ക്ഷേത്രം, ആനായിക്കൽ ഭഗവതി ക്ഷേത്രം,എളവള്ളി കല്ലിങ്ങൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ വരച്ച് പ്രസിദ്ധി നേടിയിട്ടുണ്ട്.

അക്രിലിക്ക് പെയിന്റ് ഉപയോഗിച്ചായിരുന്നു ചിത്രരചന. ശ്രീ ചാമുണ്ടി ദേവിയെ കൊണ്ടുവരുന്നതിനിടെ കാഞ്ഞിരച്ചുവട്ടിൽ ചൊവ്വ ഭഗവതിയായി മാറിയെന്നാണ് ഐതിഹ്യം. ഇത് എട്ട്ഭാഗങ്ങളിലായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ടുനിന്ന ശ്രമഫലത്തിനൊടുവിലാണ് ചിത്രങ്ങൾ പൂർത്തീകരിച്ചത്.

- ശ്രീലജ ഹരിദാസ്, പ്രിയ രഞ്ജൻ