vegetable

തൃശൂർ: കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിനെ തുടർന്ന് മൂന്നാഴ്ച്ചയോളം അടച്ചിട്ട അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറന്നു. വ്യാപാരിതൊഴിലാളി പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരുന്ന പ്രവർത്തനം ആരംഭിച്ചത്. പരിശോധനയിൽ കൊവിഡ് ബാധയില്ലാത്ത വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ 950 പേരുടെ പട്ടിക തയാറാക്കി. അവർക്കു പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകിയാണ് മാർക്കറ്റ് തുറന്നിരിക്കുന്നത്. മാർക്കറ്റിലെത്തുന്ന റീട്ടെയിൽ വ്യാപാരികൾക്കും നിയന്ത്രണങ്ങളുണ്ട്. നാലായിരത്തിലേറെ റീട്ടെയിൽ വ്യാപാരികൾ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും ശക്തൻ മാർക്കറ്റിൽ എത്തുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരു സമയം 100 പേരെ വീതമേ പ്രവേശിപ്പിക്കൂ. ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണ് തുറന്നിട്ടുള്ളത്. ഇവിടുത്തെ സ്ഥിഗതികൾ വിലയിരുത്തിയതിനു ശേഷം മറ്റ് മാർക്കറ്റുകൾ തുറക്കുന്ന കാര്യം ആലോചിക്കും.

നിയന്ത്രണങ്ങൾ