തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന ഇല്ലംനിറ ഭക്തിസാന്ദ്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തറയിൽ നിന്ന് കതിർക്കറ്റകൾ ശാന്തി രതീഷ് എമ്പ്രാന്തിരി വെള്ളിയുരുളിയിൽ ശിരസ്സിലേറ്റി വാദ്യമേളങ്ങളോടെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി കതിർ പൂജയും അട നിവേദ്യവും നടത്തി. ആദ്യം ശ്രീലകത്തേക്കും പിന്നീട് ഭക്തർക്ക് പ്രസാദമായും വിതരണം ചെയ്തു. അവകാശികളായ ആലാട്ട് വേലപ്പന്റെ കൃഷിയിടത്തിൽ നിന്നാണ് കതിർക്കറ്റകൾ കൊണ്ടുവന്നത്.