building
പരിയാരം പഞ്ചായത്തിലെ കൂർക്കമറ്റത്ത് നിർമ്മിച്ച പട്ടിക ജാതി സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കോടശേരി പഞ്ചായത്ത് കൂർക്കമറ്റത്ത് നിർമ്മിച്ച പട്ടികജാതി സാംസ്‌കാരിക നിലയം പ്രവർത്തനങ്ങൾക്കായി തുറന്നുകൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ഗിരിജൻ, പുഷ്പി വിത്സൻ, പി.എ. കുഞ്ചു, സരിത മധു,സീജോ കരേടൻ തുടങ്ങിയവർ സംസാരിച്ചു. 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.