ചാലക്കുടി: നഗരസഭയിലും പരിയാരം, കോടശേരി പഞ്ചായത്തുകളിലുമായി തിങ്കളാഴ്ച അഞ്ച് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കൂടപ്പുഴ 12-ാം വാർഡിൽ കാസറ്റ് കട ഉടമയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പരിയാരം കൊന്നക്കുഴിയിൽ സമ്പർക്കത്തിലൂടെ വീട്ടമ്മായ യുവതിക്കും വൈറസ് ബാധയുണ്ടായി. കുണ്ടുകുഴിപ്പാടം സ്‌കൂളിനടുത്ത് ചുമട്ടുതൊഴിലാളിയുടെ സമ്പർക്കത്തിലൂടെ വൃദ്ധയ്ക്കും കൊവിഡ് ബാധിച്ചു. മേലൂരിലെ കലവറക്കടവിലും രണ്ടാളുകൾക്ക് രോഗമുണ്ടായി. രണ്ടു ദിവസം മുമ്പ് വൈറസ് കണ്ടെത്തിയ വിദ്ധ്യാർത്ഥിനിയുടെ മാതാപിതാക്കളാണ്.
അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൊരട്ടിയിലും മാമ്പ്രയിലും ഓരോ രോഗികളെ കണ്ടെത്തി. അതേസമയം നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ നടന്ന സ്രവ പരിശോധനയുടെ ഫലങ്ങൾ ചൊവ്വാഴ്ച ലഭിക്കും.