വാടാനപ്പള്ളി: ജനത സ്റ്റോഴ്‌സിലെ സമ്പർക്കപ്പട്ടികയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വാടാനപ്പള്ളിയിൽ നിന്ന് ഏഴ് പേരും ഏങ്ങണ്ടിയൂരിലെ രണ്ട് പേരുമാണ് ഇന്നലെ പോസിറ്റീവായത്. ഇതോടെ ജനത സ്റ്റോഴ്‌സുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിതർ 30 പേരായി.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായവരുടെ കുടുംബാംഗങ്ങളാണ് ഇന്നലെ പോസിറ്റീവായത്. സ്ഥാപനം സന്ദർശിച്ചവരിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ എല്ലാവരും നെഗറ്റീവായി.
79 പേരുടെ പരിശോധനയാണ് കരുണ സി.എഫ്.എൽ.ടി.സിയിൽ ഇന്നലെ നടത്തിയത്. ജനത സ്റ്റോഴ്‌സിലെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ട ഇരുനൂറ് പേരെ ഇന്ന് ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും. തളിക്കുളം 100, വാടാനപ്പള്ളി 80, നാട്ടിക 20 എന്നിങ്ങനെയാണ് പരിശോധിക്കപ്പെടുന്നവരുടെ എണ്ണം. വാടാനപ്പള്ളി കരുണ സി.എഫ്.എൽ.ടി.സിയിൽ രാവിലെ നാട്ടിക, വാടാനപ്പള്ളി പഞ്ചായ ത്തിലേയും ഉച്ചയ്ക്ക് ഒന്ന് മുതൽ തളിക്കുളത്തേയും സമ്പർക്കത്തിലുള്ളവരെ പരിശോധിക്കും. ഇന്നലെ വാടാനപ്പള്ളിയിലെ 43 പേരേയും ഏങ്ങണ്ടിയൂരിലെ 36 പേരേയും ടെസ്റ്റ് ചെയ്തിരുന്നു. നാളെ ഏങ്ങണ്ടിയൂരിലെ കൂടുതൽ പേരെ ടെസ്റ്റ് ചെയ്യും.