fire-and-rescue

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലാ ഫയർ ഓഫീസ് ജീവനക്കാർക്കും സന്ദർശകർക്കും വേണ്ടി ഇലക്ട്രോണിക് രജിസ്റ്റർ ആരംഭിച്ചു. സന്ദർശകരുടെ പേര്, മൊബൈൽ നമ്പർ, സ്ഥലം, തീയതി, സമയം, എന്നിവ ഓട്ടോമാറ്റിക്കായി ഇ- ബുക്കിൽ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. ആവശ്യ സമയങ്ങളിൽ ഇതിൽ നിന്ന് പ്രിന്റ് എടുത്തും സൂക്ഷിക്കാം.
മീഡിയ ഓൺലൈൻ സൊല്യൂഷൻസാണ് ഇ- ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഓഫീസിന് പുറത്ത് പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് വഴിയോ സോഫ്ട്‌വെയർ ലിങ്ക് മുഖേനയോ സ്റ്റാഫിന്റെ സഹായത്തോടെയോ ഇ- രജിസ്റ്റർ ചെയ്യാം. തൃശൂർ ഡി.എഫ്.ഒ: കെ.എം. അഷറഫ് അലി ഇ- രജിസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ വിജയൻ, സിവിൽ ഡിഫൻസ് ഡിവിഷൻ വാർഡൻ ഷെൽബിർ അലി, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ മുഹമ്മദ് ഹബീബുള്ള എന്നിവർ പങ്കെടുത്തു.