മാള: അന്നമനട പഞ്ചായത്തിലെ കുമ്പിടിയിൽ സ്വകാര്യ വ്യക്തി പൊതുസ്ഥലം കൈയ്യേറി അതിർത്തി നിശ്ചയിച്ചതായി ആക്ഷേപം. വൈദ്യുതി തൂൺ അടക്കമാണ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് പരാതി. ഏക്കർ കണക്കിന് സ്ഥലമുള്ളയാളാണ് ഇത്തരത്തിൽ റോഡിലേക്ക് ഇറക്കി അതിർത്തിയിട്ടിട്ടുള്ളത്. കൈയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.