കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് കനവ് മാലിന്യ സംസ്‌കരണ കേന്ദ്രവും, ഗോബർദ്ധൻ ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനവും ശുചിത്വ പദവി പ്രഖ്യാപനവും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷനായി. എൽ.എസ്.ജി.ഡി അസി. എൻജിനിയർ സോന പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. സതീശൻ, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ശുഭ, ജില്ലാ പഞ്ചായത്ത് മെമ്പർ ബി.ജി. വിഷ്ണു എന്നിവർ സംസാരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ. വിജയൻ, സി.കെ. ഗിരിജ, ഹേമലത രാജ് കുട്ടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി.എ. സുധീർ, ഷൈലജ പ്രതാപൻ, സെക്രട്ടറി സുജാത വിവിധ വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.