വരന്തരപ്പിള്ളി: പഞ്ചായത്തിലെ പാലപ്പിള്ളി തോട്ടം മേഖലയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്ക് നേരെ കാട്ടാന കൂട്ടം ആക്രമണം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി കെ.രാജുവിന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ ഏതാനും തൊഴിലാളികൾക്ക് പരിക്കേൽക്കുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ മേഖലയിൽ ജനങ്ങളുടെ രക്ഷക്കായി വനം വകുപ്പ് സ്ഥിരം സംവിധാനം ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.