udgadanam
കാർഷിക വികസന വിപണന കേന്ദ്രത്തിൽ ആദ്യ വിൽപ്പന ടി.ജി. ശങ്കര നാരായണൻ നിർവഹിക്കുന്നു

നന്തിക്കര: പറപ്പൂക്കര പഞ്ചായത്ത് ഹരിത കേരളം പദ്ധതി ശുചിത്വ പദവി ഒന്നാം ഘട്ടം പ്രഖ്യാപനം, കാർഷിക വികസന വിപണന കേന്ദ്രം ഉദ്ഘാടനം, 31 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഇ.കെ. നായനാർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ മുഖ്യാതിഥിയായി പഞ്ചായത്ത് വൈസ് പ്രസിഡന്റ പി.ഡി. നെൽസൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീത സജീവൻ, റീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.