മണലൂരിനെ ജില്ലയിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്തായി മുരളി പെരുനെല്ലി എം.എൽ.എ പ്രഖ്യാപിക്കുന്നു
കാഞ്ഞാണി: ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി കേരള ശുചിത്വ മിഷൻ മണലൂർ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മുരളി പെരുനെല്ലി എം.എൽ.എ അവാർഡ് പ്രഖ്യാപനം നടത്തി. 2018ൽ 38 പേരടങ്ങുന്ന ഹരിതസേന രൂപീകരിച്ചാണ് മണലൂർ പഞ്ചായത്തിലെ 19 വാർഡുകളിലെ മാലിന്യ നിർമാർജ്ജനത്തിന് തുടക്കമിട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അദ്ധ്യക്ഷയായി. ജനപ്രതിനിധികളായ എം.ആർ. മോഹനൻ, എം.കെ. സദാനന്ദൻ, റോബിൻ വടക്കേത്തല, ജനാർദ്ദനൻ മണ്ണുമ്മൽ, പഞ്ചായത്ത് സെക്രട്ടറി എസ് സൂര്യകുമാരി, ഷിനു കുറുവത്ത് എന്നിവർ സംസാരിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ച് ജില്ലയിലെ മികച്ച നഴ്‌സിംഗ് അസിസ്റ്റന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസി. ഔസേപ്പിനെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു.