തൃശൂർ: ജില്ലയിൽ ആശങ്ക പരത്തി കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. ഇന്നലെ മാത്രം 227 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ജില്ലയിൽ ഇത്രയേറെ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 179 കേസുകളാണ് ഒരു ദിവസം പരമാവധി റിപ്പോർട്ട് ചെയ്തിരുന്നത്.
ജൂലായ് രണ്ടാം വാരം മുതലാണ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത്. റിപ്പോർട്ട് ചെയ്യുന്നതിൽ 95 ശതമാനവും സമ്പർക്ക രോഗികളാണ്. വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ നിന്നുള്ള രോഗികളുടെ എണ്ണം നാമമാത്രമാണ്. 90 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്.
തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. വാടാനപ്പിള്ളി ജനതാ ക്ലസ്റ്ററിൽ മാത്രം ഇന്നലെ 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ആശങ്കയാണ് ഉയർത്തുന്നത്. ഓണം അടുത്തതോടെ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങുന്ന ദിവസങ്ങളാണ്. സാമൂഹിക അകലം കർശനമായി പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചത് -227
സമ്പർക്കം -223
ഉറവിടം അറിയാത്തവർ -17
വിദേശം -2
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ-2
ഇതുവരെ രോഗമുക്തരായത് 2338 പേർ.
ക്ലസ്റ്ററുകളിൽ
അമല- 9
ചാലക്കുടി- 11
ഇരിങ്ങാലക്കുട- 4
വാടാനപ്പിളളി ജനത- 28
അംബേദ്കർ കോളനി- 01
ശക്തൻ- 2
ദയ- 4
ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ- 5
സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ- 2
മറ്റ് സമ്പർക്കം- 144
ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 70
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചരോഗാശുപത്രി- 50
എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്- 43
ജി.എച്ച് തൃശൂർ- 15
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി- 21
കില ബ്ലോക്ക്1 - 77
കില ബ്ലോക്ക് 2- 58
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ- 145
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 131
എം.എം.എം കെയർ സെന്റർ തൃശൂർ- 35
ചാവക്കാട് താലൂക്ക് ആശുപത്രി- 17
ചാലക്കുടി താലൂക്ക് ആശുപത്രി- 11
സി.എഫ്.എൽ.ടി.സി കൊരട്ടി- 50
കുന്നംകുളം താലൂക്ക് ആശുപത്രി- 12
ജി.എച്ച് ഇരിങ്ങാലക്കുട- 9
ഡി.എച്ച് വടക്കാഞ്ചേരി- 7
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്- 11
അമല ഹോസ്പിറ്റൽ- 76
എലൈറ്റ് ഹോസ്പിറ്റൽ- 1
ഹോം ഐസോലേഷൻ- 11