mmm
അന്തിക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീവത്സൻ ഉദ്ഘാടനം ചെയ്യുന്നു

അന്തിക്കാട്: പഞ്ചായത്ത് രണ്ടാം വാർഡിൽ നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു. വെട്ടിയാട്ടിൽ രാജൻ, വിജയ ഇരിങ്ങാലക്കുടക്കാരൻ, ലളിത മദനൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തി. കൃഷി ഓഫീസർ മിനി, വാർഡ് മെമ്പർ സരുൺ പൈനൂർ എന്നിവർ സന്നിഹിതരായി.