ചാലക്കുടി: നഗരസഭാ പരിധിയിൽ ചൊവ്വാഴ്ച 14പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്തും വി.ആർ. പുരം സ്വദേശികളാണ്. മൂന്നു സിവിൽ സപ്ലൈ തൊഴിലാളികൾക്കും ഒരു റെയിൽവെ വാഗൺ തൊഴിലാളിക്കും രോഗം കണ്ടെത്തി. വി.ആർ. പുരത്ത് കാറ്ററിംഗ് ജീവനക്കാരന്റെ സമ്പർക്കമാണ് കൂടുതൽ പേരിൽ വൈറസ് ബാധയ്ക്കിടയാക്കിത്. സപ്ലൈ കോ തൊഴിലാളികളിൽ ഒരാൾ മേച്ചറിക്കാരനും മറ്റൊരാൾ പരിയാരംപൂവ്വത്തിങ്കൽ സ്വദേശിയുമാണ്.
മേലൂർ പഞ്ചായത്തിലെ കലവറക്കടവിൽ മൂന്ന്പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ വൈറസ് ബാധയുണ്ടായ ചുമട്ടുതൊഴിലാളിയുടെ സഹോദരൻ, മകൾ, അമ്മ എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കാടുകുറ്റിയിലെ കല്ലൂരിൽ ഒരാൾക്കും രോഗം കണ്ടെത്തി. കോടശേരിയിലെ മാരാങ്കോട് ഒരു കുടുംബത്തിലെ മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചു. നേരത്തെ വൈറസ് ബാധയുണ്ടായ സിവിൽ സപ്ലൈ ഗോഡൗൺ തൊഴിലാളിയുടെ ഭാര്യക്കും മക്കൾക്കുമാണ് രോഗം.