upaharam-smarpanam
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.കോം മൂന്നാം റാങ്ക് വിജയിച്ച ദേവിക.എം.വിത്സന് വായനശാലയുടെ ഉപഹാരം ബെന്നി ബഹനാൻ എം.പി സമർപ്പിക്കുന്നു.

കയ്പമംഗലം: കൂരിക്കുഴി ഇഴ സാംസ്‌കാരിക വേദി ആൻഡ് പ്രൊഫ. പി.വി അപ്പു മാസ്റ്റർ വായനശാലയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം. കോം മൂന്നാം റാങ്ക് വിജയിച്ച പ്രദേശവാസിയായ ദേവിക എം. വിത്സനെ അനുമോദിച്ചു. വായനശാലയുടെ ഉപഹാരം ബെന്നി ബഹനാൻ എം.പി. സമർപ്പിച്ചു. വായനശാല പ്രസിഡന്റ് കെ.ബി അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.എൻ ദേവിപ്രസാദ്, കെ.വി സുധാംശു മോഹൻ മാസ്റ്റർ , ടി.എം. നാസർ, കെ.എഫ് ഡൊമിനിക്ക്, സി.ജെ പോൾസൺ, കെ.കെ അഫ്‌സൽ, സുരേഷ് കൊച്ചുവീട്ടിൽ, പി.എൻ സുരേഷ് കുമാർ, തമ്പി അല്ലപ്പുഴ എന്നിവർ സംസാരിച്ചു.