തൃശൂർ : ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ ഗുണഭോക്താക്കൾക്ക് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 9 വരെ നീട്ടി. ഇന്നലെ വരെ തൃശൂർ ജില്ലയിൽ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അമ്പതിനായിരത്തിലേറെ പേരാണ് അപേക്ഷ നൽകിയത്. പല സ്ഥലങ്ങളിലും ഒരു മാസത്തോളമായി കണ്ടെയ്‌മെന്റ് സോണുകൾ നിലനിൽക്കുന്നതിനാൽ പലർക്കും അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല. ഗ്രാമ പഞ്ചായത്ത് തലത്തിലാണ് ഏറ്റവും കൂടുതൽ. നഗര പ്രദേശങ്ങളിൽ പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയും നിലനിൽക്കുന്നതിനാൽ കൂടുതൽ പേർക്ക് വീട് ലഭിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഇതുവരെ ആകെ അപേക്ഷ സമർപ്പിച്ചവർ : 50935
ഭൂമിയുള്ള ഭവനരഹിതർ 31330
ഭൂരഹിത ഭവന രഹിതർ 19605
ഭൂമിയുള്ള ഭവനരഹിതർ:
ഗ്രാമപഞ്ചായത്ത് 28974
നഗരസഭകൾ 1731
തൃശൂർ കോർപ്പറേഷൻ 625
ഭൂരഹിത ഭവനരഹിതർ:
ഗ്രാമപഞ്ചായത്ത് 14270
നഗരസഭകൾ 2957
തൃശൂർ കോർപ്പറേഷൻ 2378