തൃശൂർ: കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം പാട്ടുരായ്ക്കലിൽ 27ന് രാവിലെ പത്തിന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. കോർപറേഷൻ മേയർ അജിത ജയരാജൻ അദ്ധ്യക്ഷയാകും. ജില്ലയിലെ 300ൽപരം സംരംഭകരുടെ നാനാവിധത്തിലുള്ള രുചിക്കൂട്ടുകളും ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങളും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ നാടൻ പച്ചക്കറികളും ബസാറിൽ ഉണ്ടാകും. മറ്റു ജില്ലകളിൽ നിന്നുള്ള മികച്ച കുടുംബശ്രീ ഉത്പന്നങ്ങൾക്കു പുറമെ അട്ടപ്പാടിയിലെ തനത് ഉത്പന്നങ്ങളും ബസാറിൽ ലഭ്യമാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ അറിയിച്ചു.