yuvamorcha
യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ജിതിൻ ചെമ്പ്ര ധർണ ഉദ്ഘാടനം ചെയ്യുന്നു

മാള: സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിച്ചുവെന്ന് ആരോപിച്ച് യുവമോർച്ച നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാളയിൽ വി.ആർ സുനിൽ കുമാർ എം.എൽ.എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് മാള സി.ഐ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന കുത്തിയിരിപ്പ് സമരം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജിതിൻ ചെമ്പ്ര ഉദ്‌ഘാടനം ചെയ്തു. ഇ.ആർ ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. അനുമോദ് ചെന്തുരുത്തി, ടി.എസ് അംജിത്ത്, കെ.കെ രാമു എന്നിവർ നേതൃത്വം നൽകി...