covid


തൃശൂർ: ആശങ്ക കുറയുന്നില്ല തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ 200 കടന്ന് കൊവിഡ് രോഗികൾ. ചൊവ്വാഴ്ച 227 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്നലെ 204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1183 ആണ്.

തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3654 ആണ്. ഇതുവരെ രോഗമുക്തരായത് 2437 പേർ. ഇന്നലെ വാഴാനി സ്പിന്നിംഗ് മിൽ ക്ലസ്റ്റർ കൂടി രൂപീകരിച്ചു. ഇവിടെ ഇന്നലെ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും നിയന്ത്രണ വിധേയമാക്കൻ സാധിക്കാത്ത വിധത്തിൽ വാടാനപ്പിള്ളി ജനതാ, അമല ക്ലസ്റ്ററുകളിൽ രോഗം വർദ്ധിക്കുകയാണ്.

നിരീക്ഷണത്തിൽ കഴിയുന്ന 9619 പേരിൽ 8555 പേർ വീടുകളിലും 1064 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 131 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്.


ആകെ രോഗികൾ- 204
സമ്പർക്കം വഴി- 192
ഉറവിടം അറിയാത്തവർ- 25

ക്ലസ്റ്ററുകൾ
അമല- 13
ചാലക്കുടി- 9
വാടാനപ്പിള്ളി ജനത- 11
അംബേദ്കർ കോളനി- 8
ശക്തൻ- 1
ദയ- 8
സ്പിന്നിംഗ് മിൽ വാഴാനി- 7
ആരോഗ്യപ്രവർത്തകർ- 6
സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ- 5
വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ- 7

ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്
സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 81

സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51

എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്- 43

ജി.എച്ച് തൃശൂർ- 10

കൊടുങ്ങലൂർ താലൂക്ക് ആശുപത്രി- 35

കില ബ്ലോക്ക് 1 തൃശൂർ- 68

കില ബ്ലോക്ക് 2 തൃശൂർ- 64

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ- 172

വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 213

എം.എം.എം കൊവിഡ് കെയർ സെന്റർ തൃശൂർ- 50

ചാവക്കാട് താലൂക്ക് ആശുപത്രി- 11

ചാലക്കുടി താലൂക്ക് ആശുപത്രി- 11

സി.എഫ്.എൽ.ടി.സി കൊരട്ടി- 49

കുന്നംകുളം താലൂക്ക് ആശുപത്രി- 12

ജി.എച്ച് ഇരിങ്ങാലക്കുട- 10

ഡി.എച്ച് വടക്കാഞ്ചേരി- 7

ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ- 12

അമല ഹോസ്പിറ്റൽ തൃശൂർ- 61

എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ- 3

ഹോം ഐസോലേഷൻ- 16