covid

തൃശൂർ: റെയിൽവേ മെയിൽ സർവീസിലെ (ആർ. എം.എസ്) കൊവിഡ് സമ്പർക്ക ബാധ ആശങ്ക സൃഷ്ടിക്കുന്നു. 13 ജീവനക്കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മൂന്നു ഷിഫ്ടുകളിലായി ജോലി ചെയ്യുന്ന 35 ഓളം വരുന്ന ജീവനക്കാർ എല്ലാവരും ക്വാറന്റീനിൽ പ്രവേശിച്ചതോടെ ആർ.എം.എസ് അടച്ചിട്ടിരിക്കുകയാണ്. എം.ടി.എസിനാണ് ആദ്യം കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ രണ്ടു മക്കൾക്കും രോഗം റിപ്പോർട്ട് ചെയ്തു. പിന്നാലെ 12 ക്ലാർക്കുമാർക്കും രോഗം വന്നു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും 40 വയസിൽ താഴെയുള്ളവരാണ്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ചീഫ് പി.എം.ജിയുമായും കൊച്ചി പി.എം.ജിയുമായും ബന്ധപ്പെട്ടവർ ധരിപ്പിച്ചു. നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാകണമെന്നും ആവശ്യപ്പെട്ടു. റോസ്റ്റർ സിസ്റ്റം നടപ്പാക്കുക,​ മിനിമം സ്റ്റാഫിനെ മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കുക,​ എല്ലാ ജീവനക്കാരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ജീവനക്കാർ ഉന്നയിച്ചു.

നിർദ്ദേശങ്ങൾ

ഒരു സെറ്റ് കഴിഞ്ഞാൽ ഓഫീസ് സാനിറ്റൈസ് ചെയ്യുന്നതിന് ചുരുങ്ങിയത് ഒരു മണിക്കൂർ ഇടവേള നൽകുക.

സാനിറ്റൈസ് ചെയ്തതിന് ശേഷം മാത്രം അടുത്ത സെറ്റ് ആരംഭിക്കുക