തൃശൂർ: കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. ഡി. ഗിരിജ ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു. അദ്ധ്യാപികയായും ഗവേഷകയായും 30 വർഷക്കാലത്തിലധികം സർവകലാശാലയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് രജിസ്ട്രാർ പദവിയിലെത്തിയത്. ഡൽഹി, ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഗവേഷക ബിരുദം നേടിയതിനുശേഷം സർവകലാശാലയിൽ അദ്ധ്യാപികയായി സേവനം ആരംഭിച്ചു. വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിൽ മൈക്രോബയോളജി വിഭാഗം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. കർഷകസമൂഹത്തിനു സഹായകമാകുന്ന സർവകലാശാല പദ്ധതികളുടെ നിർവഹണത്തിൽ പ്രധാന ചുമതലവഹിച്ചിരുന്നു. സൂക്ഷ്മജീവികളെ ഉപയോഗിച്ച് മാലിന്യസംസ്‌കരണം നടത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയും, ബയോബിൻ എന്ന രൂപത്തിൽ ഗാർഹിക മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ മാതൃകയായി പ്രചരിപ്പിക്കുകയും ചെയ്തു.