കാഞ്ഞാണി: കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി 2020-21 പദ്ധതി പ്രകാരം മണലൂർ പഞ്ചായത്ത്, കൃഷിഭവൻ ഇക്കോ ഷോപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാടൻ പഴം പച്ചക്കറികളുടെ ഓണം വിപണനം ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ മോഹനൻ അദ്ധ്യക്ഷനായി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം പഞ്ചായത്തിൽ വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്ത ഉത്പന്നങ്ങളാണ് വിൽപനക്കെത്തിയവയിൽ ഭൂരിഭാഗവും. പത്ത് ശതമാനം അധിക വില നൽകിയാണ് ഇത്തരം ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ചത്. ഇവ മുപ്പത് ശതമാനം വിലക്കുറവിൽ ഇക്കോ ഷോപ്പിൽ വിൽക്കും.ഇക്കോ ഷോപ്പ് പ്രസിഡന്റ് ഡോ. ആന്റണി, ജനപ്രതിനിധികളായ എം.കെ സദാനന്ദൻ, ജനാർദ്ദനൻ മണ്ണുമ്മൽ, സരിത ഷാജു, പുഷ്പ വിശ്വംഭരൻ, ഇക്കോ ഷോപ് സെക്രട്ടറി ബി.എം ആന്റോ തുടങ്ങിയവർ സംസാരിച്ചു.