മാള: പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രം നടത്തിപ്പുകാരായ ദമ്പതികൾക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചു. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ കഴിയാനാണ് നിർദ്ദേശം. അക്ഷയ കേന്ദ്രത്തിലെത്തിയ പെൺകുട്ടിക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചതിനാൽ ഇരുവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഈ പെൺകുട്ടി സന്ദർശിച്ച മറ്റു സ്ഥാപനങ്ങളിലുള്ളവർക്ക് നെഗറ്റീവായി. അക്ഷയ കേന്ദ്രത്തിൽ കഴിഞ്ഞ 14 മുതൽ 22 വരെ സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടി വരും. 200 ഓളം പേരാണ് ഈ ദിവസങ്ങളിൽ അക്ഷയ കേന്ദ്രം സന്ദർശിച്ചത്. പേര് രജിസ്റ്റർ ചെയ്യാത്തവർ വേറെയും ഉണ്ടാകുമെന്നാണ് സൂചന.