valapad-onachantha
വലപ്പാട് കൃഷിഭവൻ ഓണചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ നിർവഹിക്കുന്നു

വലപ്പാട്: പഞ്ചായത്ത് കൃഷിഭവൻ ഇക്കോ ഷോപ്പ് വഴി നടത്തുന്ന ഓണ സമൃദ്ധി ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ തോമസ് മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷജിത്ത് അദ്ധ്യക്ഷനായി. വലപ്പാട് കൃഷി ഓഫീസർ ഫാജിത റഹ്മാൻ,​ ഇക്കോ ഷോപ്പ് സെക്രട്ടറി മോഹൻദാസ് വടക്കുംഞ്ചേരി, പ്രസിഡൻ്റ് ഹനീഷ്‌ കുമാർ, മല്ലിക ദേവൻ, സീന കണ്ണൻ എന്നിവർ സംസാരിച്ചു.

വലപ്പാട് സർവീസ് സഹകരണ ബാങ്ക് സഹകരണ ഓണച്ചന്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ രാജിഷ ശിവജി അദ്ധ്യക്ഷയായി. ബാങ്ക് സെക്രട്ടറി വി.ആർ ബാബു, ഡയറക്ടർമാരായ സി.കെ കുട്ടൻ മാസ്റ്റർ, സി.എം നാസറുദ്ദീൻ, കെ.വി സജീവ്, കെ.എ വിജയൻ, ഷൈലജ ജയലാൽ, ഇ.പി അജയഘോഷ് എന്നിവർ സംസാരിച്ചു.