മാള: മാളയിലെ യഹൂദ ശ്‌മശാന സ്ഥലത്തിന് ചുറ്റുമതിൽ നിർമ്മിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് അപകടമില്ലാതെ പോകാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന് വീതി കുറവുള്ള സ്ഥലത്ത് ശ്‌മശാന സ്ഥലം പൂർണമായി ഏറ്റെടുത്ത് മതിൽ കെട്ടാതെ നടപ്പാതയും ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. പൊതുമരാമത്ത് റോഡിനോട് ചേർന്ന് ഇപ്പോൾ തന്നെ നടക്കാൻ സൗകര്യം ഇല്ലാത്ത അവസ്ഥയിലാണ്. നടപ്പാത ഒരുക്കാൻ പദ്ധതി വേണമെന്ന് വി.ആർ സുനിൽകുമാർ എം.എൽ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.