പുതുക്കാട്: കുറുമാലി പുഴയിലെ കുണ്ടുകടവിൽ പുതുക്കാട് പറപ്പൂക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാനത്തോട് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് 22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കിഫ്ബിയുടെ പദ്ധതികളിൽ ഉൾപ്പെടുത്തി നടപാക്കുന്ന പദ്ധതിയുടെ ടെണ്ടർ നടപടികൾ ഉടനെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.