chennithala

വടക്കാഞ്ചേരി: ഒരു കാറ്റടിച്ചാൽ മറിഞ്ഞുവീഴുന്ന കെട്ടിടമാണ് ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരിയിലെ ചരൽ പറമ്പിൽ ലൈഫ് മിഷൻ ഭൂരഹിതർക്കായി നിർമ്മിക്കുന്ന പാർപ്പിട സമുച്ചയം സന്ദർശിച്ച ശേഷം കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ട കുടുബങ്ങളോടുള്ള ചതിയാണിത്. അവിടെ ജീവിക്കുന്നവർക്ക് മന്ത്രി എ.സി മൊയ്തീൻ ഇൻഷ്വറൻസ് എടുത്തു കൊടുക്കണം. ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിലെ അഴിമതിയും ക്രമക്കേടും കണ്ടെത്താൻ സി.ബി.ഐ അന്വേഷണം നടത്തണം എന്നും ചെന്നിത്തല പറഞ്ഞു. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹ്‌ന്നാൻ,ടി.എൻ പ്രതാപൻ,പി.സി ചാക്കോ,ജോസഫ് ചാലിശ്ശേരി,ഒ. അബ്ദുൾ റഹിമാൻ കുട്ടി,കെ. അജിത് കുമാർ,പത്മജ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.